NewsIndia

പൗരത്വ ഭേദഗതി ബില്‍; മോഡിക്കെതിരെ അസമില്‍ കരിങ്കൊടി

 

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി മോഡിക്കെതിരെ പ്രതിഷേധനം ശക്തമാകുന്നു. ദ്വിദിന സമന്ദര്‍ശനത്തിനായി അസമിലെ ഗുവാഹത്തിയില്‍ വിമാനമിറങ്ങിയ മോഡിയെ ഗോ ബാക്ക് വിളികളോടെയാണ് പ്രതിഷേധകര്‍ വരവേറ്റത്. മോഡിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധകര്‍ കരിങ്കൊടി ഉയര്‍ത്തി കാണിക്കുകയും ചെയ്തു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് മോഡി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.

വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് മോദിയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതും ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നേരത്തെ പ്രതിഷേധങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് മിസോറാം ഗവര്‍ണര്‍ പങ്കെടുത്ത റിബ്ലപിക് ദിന പരിപാടിയില്‍ നിന്ന് ജനങ്ങള്‍ മാറി നിന്നിരുന്നു. ഒഴിഞ്ഞ മൈതാനത്ത് നോക്കി ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസംഗം ട്രോളുകള്‍ക്ക് കാരണമായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം. അരുണാചല്‍ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികളില്‍ മോഡി പങ്കെടുക്കും. ഇവിടങ്ങളിലേക്ക് പ്രതിഷേധകരുമെത്തുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button