Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ചൈന: ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്ന് ഇന്ത്യ

ഇന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശില്‍ ഉദ്ഘാടനം ചെയ്‌തു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്‌ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇക്കാര്യത്തില്‍ ചൈനയുടെ അഭിപ്രായം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രദേശത്തെ അതിര്‍ത്തി തര്‍ക്കം വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യ അത്തരത്തിലുള്ള നടപടികളില്‍ നിന്നും മാറിനില്‍ക്കണമെന്നുമാണ് ചൈനയുടെ നിലപാട്.

സൗത്ത് ടിബറ്റെന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശിലേക്ക് ഇന്ത്യന്‍ നേതാക്കളും വിദേശ അതിഥികളും എത്തുന്നത് എല്ലാ കാലത്തും ചൈനയുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ പോകുന്നത് പോലെ തന്നെ കാലാകാലങ്ങളായി അരുണാചല്‍ പ്രദേശിലും ഇന്ത്യന്‍ ഭരണാധികാരികള്‍ പോകാറുണ്ട്. അത് ഇനിയും തുടരും. അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ പ്രദേശമായി ഒരിക്കലും ചൈന അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം സ്വയം മനസിലാക്കി ഇന്ത്യന്‍ ഇത്തരം നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ്’ ചൈനയുടെ നിലപാട്. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിഞ്ഞ് നില്‍ക്കണമെന്നും ചൈനീസ് വക്താവ് ആവശ്യപ്പെട്ടു. അതേസമയം, ഇന്ന് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശില്‍ ഉദ്ഘാടനം ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button