Latest NewsInternational

വിവാദമായി സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​നുള്ള ആ​പ്ലി​ക്കേ​ഷ​ന്‍

സാ​ന്‍ഫ്രാ​ന്‍​സി​സ്കോ: സ്ത്രീ​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ പു​റ​ത്തി​റ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ൻ വിവാദമാകുന്നു. സൗ​ദി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തിൽ പുറത്തിറക്കിയ അ​ബ്ഷേ​ര്‍ എ​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് വിവാദമായിരിക്കുന്നത്. ആപ്ലിക്കേഷൻ ലഭ്യമാക്കുന്ന ആ​പ്പി​ള്‍, ഗൂ​ഗി​ള്‍ കമ്പനികൾക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. അ​തി​ര്‍​ത്തി​യി​ല്‍ സ്ത്രീ ​പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​ത് സം​ബ​ന്ധി​ച്ച വി​വ​രം ഈ ​സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ള്ള പു​രു​ഷ​ന് ല​ഭിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.

ഗൂ​ഗി​ല്‍ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ലും ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​ണ്. പാ​ര്‍​ക്കിം​ഗ് ഫൈ​ന്‍ ഒ​ടു​ക്ക​ല്‍ പോ​ലു​ള്ള മ​റ്റു സ​ര്‍​വീ​സു​ക​ളും ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ആ​പ്ലി​ക്കേ​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. പക്ഷെ ഇരുകമ്പനികളും സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button