Latest NewsGulf

സൗദിയില്‍ നിയമലംഘനം : 60 മാധ്യമങ്ങള്‍ക്ക് കനത്ത ശിക്ഷാനടപടി

റിയാദ്: സൗദിയില്‍ നിയമ ലംഘനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയുളള നിയമ നടപടി 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.

മാധ്യമങ്ങളുടെ നിയമ ലംഘനങ്ങള്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനാണ് പ്രസ് നിയം ഭേദഗതി ചെയ്തത്. കേസുകള്‍ പരിഗണിക്കുന്ന കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ പ്രത്യേക സമിതിയുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കും. നിലവില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പത്തു വര്‍;ഷം വരെ നീണ്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി വരുത്തിയത്. മാധ്യമങ്ങള്‍ക്കെതിരെ 90 ദിവസത്തിനു ശേഷം സമര്‍പ്പിക്കുന്ന പരാതികള്‍ കാലഹരണപ്പെട്ടതായി കണക്കാക്കും.

സമിതിയുടെ വിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സമയം 15 ദിവസമായി കുറച്ചു. രണ്ടു തവണ തള്ളിയ പരാതികള്‍ വീണ്ടും പരിഗണിക്കില്ല. കേസ് പരിഗണിച്ച ദിവസം മുതല്‍ 60 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണം.

മതത്തെ അപകീര്‍ത്തിപ്പെടുത്തുക, രാജ്യ താല്‍പര്യങ്ങള്‍ക്ക് കോട്ടം ഉണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രത്യേക കോടതികള്‍ക്ക് സമര്‍പ്പിക്കും. പരാതിക്കാര്‍ ഹാജരാകാത്ത സന്ദര്‍ഭങ്ങളില്‍ കേസ് നീട്ടിവെക്കാതെ തീര്‍പ്പ് കല്‍പിക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button