
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് കുട്ടിയുടെ മാതാപിതാക്കൾ. പ്രതിയായ ഒ.എം ജോർജിനെ പിടികൂടിയതോടെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നു. ഉദ്യോഗസ്ഥർ പ്രതിയെ സഹായിക്കുന്നുവെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച ഉമ്മറിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം.
പരിഹാരം ഉണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷനുമുമ്പിൽ സമരമിരിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു. കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജ് കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലാണ് കീഴടങ്ങിയത്. വയനാട് ഡിസിസി മുന്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് ജോർജ് .
പെൺകുട്ടി അവധി ദിവസങ്ങളിൽ രക്ഷിതാക്കളോടൊത്ത് ജോർജിന്റെ വീട്ടിൽ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിൽ മൊഴി നൽകി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഒന്നരവർഷം തുടർച്ചയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Post Your Comments