കോട്ടയം : ഭയം മൂലം കലാകരന്‍മാര്‍ സമൂഹത്തില്‍ നിന്നും ഉള്‍വലിയുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍. ജാതിമത ചിന്തയില്‍ നിന്ന് ഭയം ഉടലെടുക്കുന്നുണ്ട്. ഈ ഭയം നിലനിര്‍ത്തേണ്ടത് മതവും ജാതിയും സംരക്ഷിക്കേണ്ടവരുടെ ആവശ്യമാണ്.
അതാണ് ഇപ്പോഴവര്‍ ചെയ്ത് വരുന്നത്.എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ഗായകര്‍, ശില്‍പികള്‍ തുടങ്ങി ഒരുപാടുപേര്‍ സമൂഹത്തില്‍ ശ്രദ്ധ കിട്ടാതെ നില്‍ക്കുന്നുണ്ട്. അവരെ തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇവരെല്ലാം ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് അഭിപ്രായമുള്ളവരാണ്.
കാലത്തെ ഗൗരവമായി നോക്കിക്കാണുന്ന കലാകാരന്മാര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പലതും പറയാനുണ്ട്. എന്നാല്‍ അതിന് സാധിക്കാത്തവരാണ് പലരും. അതിന് പരിഹാരം കണ്ടേ തീരൂ. പേടിമൂലം പലരും പിന്‍വലിയുന്നു. അത്തരം കലാകാരന്മാരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരണം-അദ്ദേഹം പറഞ്ഞു.
Post Your Comments