തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന നവംബര്‍വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് എ.പത്മകുമാര്‍. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി. പ്രശ്നമുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നു കരുതേണ്ട. ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കട്ടെ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്തെന്ന് പത്മകുമാര്‍ പറഞ്ഞു. പത്മകുമാര്‍ രാജിവെക്കണമെന്ന് ശക്തമായ ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Post Your Comments