Latest NewsKerala

വ്യജ രേഖ ചമയ്ക്കല്‍ : പി കെ ഫിറോസിനെതിരെ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ സി മൊയ്തീന്‍.

തിരുവനന്തപുരം : പി കെ ഫിറോസ് തന്റെ പേരില്‍ വ്യജരേഖ ചമച്ചെന്ന ജയിംസ് മാത്യുവിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ജയിംസ് മാത്യു എം എല്‍ എ നല്‍കിയ കത്ത് നിയമനവുമായി ബന്ധപ്പെട്ടല്ലെന്നും, തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ പാലിച്ചാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രന്‍ ഡി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതെന്നും നിയമന രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി അവകാശപ്പെട്ടു.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ താന്‍ മന്ത്രി എ സി മൊയ്തീന് കത്ത് അയച്ചെന്ന പി കെ ഫിറോസിന്റെ ആരോപണത്തില്‍ലായിരുന്നു ഇന്നലെ ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ജയിംസ് മാത്യുവിന്റെ വാദം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയതായും ജയിംസ് മാത്യു എംഎല്‍എ പറയുന്നു. ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നീലകണ്ഠന്റെ അനധികൃത നിയമനം ചൂണ്ടിക്കാട്ടി ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ഫിറോസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടേതെന്ന നിലയില്‍ യൂത്ത്‌ലീഗ് കത്ത് പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button