Latest NewsIndia

റഫാൽ ആരോപണം ; മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്

ഡൽഹി : റഫാൽ അഴിമതി ആരോപണക്കേസിൽ പ്രതികരിക്കാനില്ലെന്ന് ജി. മോഹൻകുമാർ. ഫയലിൽ എഴുതിയിരുന്നു എന്നാൽ പശ്ചാത്തലം ഓർമയില്ലെന്ന് മോഹൻകുമാർ വ്യക്തമാക്കി.ഫ്രഞ്ച് സർക്കാരുമായി പിഎംഒ സമാന്തര ചർച്ച നടത്തിയെന്നായിരുന്നു റിപ്പോർട്ട്.ഇതിനെ എതിർത്ത് മോഹൻകുമാർ കത്തയക്കുകയായിരുന്നു. 2015 ൽ പ്രതിരോധ സെക്രട്ടറി എഴുതിയ കത്ത് ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. സമാന്തര ചർച്ചകൾ ദോഷമായിരുന്നുവെന്നായിരുന്നു കത്തിലെ പരാമർശം.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റഫാല്‍ വിഷയത്തിലും ദേശീയ സുരക്ഷാ വിഷയത്തിലും മോദിയെ സംവാദത്തിന് വെല്ലുവിളിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദി ഭീരുവാണെന്നും സംവാദങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുന്നുവെന്നും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button