അമരാവതി: ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’ക്കെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും ബോധപൂര്‍വം ഇടിച്ചുതാഴ്ത്തിയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിന് വേണ്ടി വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും നടപ്പിലാക്കിയ അജന്‍ഡയുടെ ഭാഗമാണ് ചിത്രമെന്നും ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം ആരോപിച്ചു.
മമ്മൂട്ടി വൈഎസ്ആര്‍ ആയി എത്തുന്ന ചിത്രം ഇന്നാണ് തീയറ്ററിലെത്തിയത്. 2004ലെ തെരഞ്ഞെടുപ്പിന് മുമ്പ് വൈഎസ്ആര്‍ ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളിലൂടെ നടത്തിയ 1500 കിലോമീറ്റര്‍ വരുന്ന പദയാത്രയാണ് ചിത്രത്തിന്റ അടിസ്ഥാനം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും വൈഎസ്ആര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.
യാത്ര ചിത്രം ബയോപിക് അല്ല ബയോ-ട്രിക്ക് ആണെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡി പറഞ്ഞിരുന്നു. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി മൂന്ന് ഭാഷകളിലായി ഒന്നിച്ചാണ് റിലീസ് ചെയ്തത്.
Post Your Comments