ആലപ്പുഴ : സരസ്വതി പൂജ നടത്താന്‍ അനുമതി നിഷേധിച്ച സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ക്യംപസില്‍ സരസ്വതി പൂജ നടത്തുവാനുള്ള അനുമതി കേരള സര്‍വകലാശാല വിസി അനുവദിച്ച് നല്‍കിയത്.
ആലപ്പുഴ കുട്ടനാടിലെ കുസാറ്റ് ക്യംപസിലാണ് പ്രതിഷേധത്തിലൂടെ സരസ്വതി പൂജ നടത്താനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ നേടിയെടുത്തത്. മതേതര ക്യാംപസ് ആണെന്നും മതപരമായ ആചാരങ്ങള്‍ നടത്താന്‍ പാടില്ലെന്നും കാണിച്ചായിരുന്നു ആദ്യം അധികൃതര്‍ സരസ്വതി പൂജ നടത്തുന്നത് വിലക്കിയത്. ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പൂജയ്ക്ക് വിസിയോട് അനുവാദം ആവശ്യപ്പെട്ടത്. എന്നാല്‍ വിസി സര്‍ക്കുലര്‍ ഇറക്കി ആദ്യം ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് മുന്നോറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സമരം നടത്തി പൂജ നടത്താനുള്ള അവകാശം നേടിയെടുത്തത്.
Post Your Comments