തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പല നീതിയെന്ന് ആരോപണം. വാര്ഡന്മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ കോണ്‍ക്രീറ്റിങ്ങിനും കൃഷി, ചെടിത്തോട്ടം ഒരുക്കല്‍ എന്നിവയ്ക്കുമെല്ലാം ജയില്‍ അന്തേവാസികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി. ജയില്‍ കോമ്പൗണ്ടിനകത്ത് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇവിടെ നിന്നും തടവുകാരെ ഉപയോഗിച്ച് സിമന്റും മറ്റും കടത്തി വാര്ഡന് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ നടത്തിച്ചുവെന്നും ആരോപണമുണ്ട്.
ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ ഡ്രൈവര്‍മാരായി പോലും ചില ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് തടവുശിക്ഷയെന്ന് പേര് മാത്രമാണെങ്കിലും ജയിലില്‍ സുഖവാസമാണെന്നാണ് സൂചന. അതേസമയം ഇക്കഴിഞ്ഞ ഞായറാഴ്ച ജയിലില്‍ നിന്നും കടന്നുകളഞ്ഞ കൊലക്കേസ് പ്രതി ജീവനക്കാരുമായി ഏറെ അടുപ്പവും സൗഹൃദവുമുള്ള വിശ്വസ്ഥന് കൂടിയായിരുന്നുവെന്നാണ് പറയുന്നത്. ഇയാളെ ഇനിയും പിടികൂടിയിട്ടില്ല.
Post Your Comments