Latest NewsIndia

റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചു, മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം- വീഡിയോ

ബീഹാര്‍: ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചതിന് മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം. സ്‌കൂളിലെ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്ന സമയം വന്ദേമാതരം പാടിയില്ലെന്ന കാരണത്താല്‍ അധ്യാപകനെ പ്രദേശവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഫ്‌സല്‍ ഹുസൈനാണ് മര്‍ദ്ദനത്തിനിരയായത്. ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരായത് കൊണ്ടാണ് വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചതെന്ന് അഫ്സല്‍ പറയുന്നു. അള്ളാഹുവിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്.

വന്ദേമാതരം തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ്. ആ വാക്കിലുള്ള ഭാരത് മാതയില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അഫ്സല്‍ പറഞ്ഞു. ഭരണഘടനയില്‍ വന്ദേമാതരം ചൊല്ലുന്നത് ആവശ്യമാണെന്ന് ഉണ്ടെങ്കില്‍ മരിച്ചുകളയുമെന്നും അഫ്സല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായി നടപടി എടുക്കുമെന്ന് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി കെ എന്‍ പ്രസാദ് വര്‍മ്മ വ്യക്തമാക്കി. ദേശീയഗാനത്തെ അപമാനിക്കുന്നത് ക്ഷമിക്കാന്‍ സാധിക്കാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേഷ് ചന്ദ്ര ദേവ് പറഞ്ഞു. അത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍, അന്വേഷണം ആരംഭിക്കാം എന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button