Latest NewsKeralaNews

കൊതുകിനെ തുരത്താന്‍ കൗണ്‍സിലര്‍ തന്നെ രംഗത്ത്

രാവിലെയും വൈകുന്നേരവും സ്വന്തം വാര്‍ഡായ കുന്നുകുഴിയില്‍ ഫോംഗിംങ് മെഷീനുമായി കൗണ്‍സിലറിങ്ങാറുണ്ട്

തിരുവനന്തപുരം: അവസാനം കൊതുകിനെ തുരത്താന്‍ ഫോഗിംങുമായി കൗണ്‍സിലര്‍ തന്നെ രംഗത്തിറങ്ങി. പോലീസ് ബാരക്കിലെ കൊതുകുകളെ തുരത്താന്‍ പൊലീസ് സംഘടനകളുടെ ആവശ്യത്തുടര്‍ന്നായിരുന്നു കുന്നുകുഴി കൗണ്‍സിലര്‍ ഐ പി ബിനു കൊതുക് തുരത്തലിനെത്തിയത്. നന്ദാവനം എ ആര്‍ ക്യാമ്പില്‍ കൊതുക് പെരുകി ഉറക്കം നശിച്ചതോടെയാണ് സ്വന്തമായ ഫോഗിംങ് മെഷീനുള്ള കൗണ്‍സിലറുടെ സഹായം പൊലീസുകാര്‍ തേടിയത്.

വിദ്യാര്‍ത്ഥി-യുവജനസംഘടനാരംഗത്തുള്ളപ്പോള്‍ ഐ പി ബിനുവും പൊലീസും തമ്മില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മിക്കപ്പോഴും വാഗ്വാദം നടത്താറുണ്ട്. ഇതിനിടയില്‍ പലപ്പോഴും അറസ്റ്റിലുമായിട്ടുണ്ട്. പക്ഷെ, ജനപ്രതിനിധിയായതോടെ പൊലീസുമായി കുന്നുകുഴി കൗണ്‍സിലര്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. പൊലീസ് സംഘടനകള്‍ ആവശ്യമറിയിച്ചപ്പോള്‍ കൗണ്‍സിലറെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ ഫോഗിങും കഴിഞ്ഞു. രാവിലെയും വൈകുന്നേരവും സ്വന്തം വാര്‍ഡായ കുന്നുകുഴിയില്‍ ഫോംഗിംങ് മെഷീനുമായി കൗണ്‍സിലിനിറങ്ങാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button