മുംബൈ : കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ വീണ്ടും ലോംഗ് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷക സംഘടനയായ കിസാന്‍ സഭ .നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് മാര്‍ച്ച്.
കഴിഞ്ഞ വര്‍ഷം കിസാന്‍ സഭ മുംബൈയില്‍ നടത്തിയ മാര്‍ച്ച് ദേശീയ രാഷ്ട്രീയത്തിലടക്കം വന്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ആറു ദിവസം നീണ്ടു നിന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി. ആറു മാസത്തിനകം പ്രശ്‌ന പരിഹാരമെന്ന ഉറപ്പും ലഭിച്ചു.
ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ പലതും നിറവേറ്റിയില്ലെന്ന് ആരോപിച്ചാണ് കിസാന്‍ സഭ വീണ്ടും ലോംഗ് മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments