ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ളോയ്മെന്റ് വഴി സര്‍ക്കാര്‍ ജില്ലയില്‍ നടത്തുന്നത് നിരവധി പ്രവര്‍ത്തനങ്ങളാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ക്കു വേണ്ടി ആരംഭിച്ച പുതിയ പദ്ധതിയാണ് കൈവല്യ സമഗ്ര തൊഴില്‍ പുനര ധിവാസ പദ്ധതി. വൊക്കേഷണല്‍ ഗൈഡന്‍സ്, മത്സര പരീക്ഷാ പരിശീലനം, കപ്പാസിറ്റി ബില്‍ഡിംഗ്, സ്വയം തൊഴില്‍ വായ്പ എന്നീ നാല് ഘടക പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് കൈവല്യ പദ്ധതി. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികളെ കഴിവുള്ളവരാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച്.എസ്.എസ്, കൊളേഞ്ചേരി പറമ്പ് ബഡ്സ് സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് കാറഡുക്ക സ്നേഹ ബഡ്സ് സ്പെഷ്യല്‍ സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി, സെന്റ് റോസല്ലോസ് എച്ച്.എസ്.സ്‌കൂള്‍ ഫോര്‍ സ്പീച്ച് & ഹിയറിംഗ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥിള്‍ക്കായി ഇതിനോടകം മേഖല എംപ്ലോയ്മെന്റ് ഓഫീസ് വഴി തൊഴില്‍ പരിശീലനം നല്‍കി കഴിഞ്ഞു. 46 ദിവസങ്ങളിലായി 52 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മത്സര പരീക്ഷാ പരിശീലനം നല്‍കിയത്. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിച്ചു.
ഏഴ് ദിവസങ്ങളിലായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ഡെവലപ്പ്മെന്റ് സെന്ററില്‍ കുട നിര്‍മ്മാണത്തില്‍ തൊഴില്‍ പരിശീലനം നല്‍കി. സ്വയംതൊഴില്‍ വായ്പ പദ്ധതിയില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ഇതില്‍ 50 ശതമാനം സബ്സിഡിയും ബാക്കി 25,000 രൂപ പലിശരഹിത വായ്പയുമാണ്. അഞ്ചു വര്‍ഷം കാലാവധിയിലാണ് തുക തിരിച്ചക്കേണ്ടത്. ആകെ 151 പേര്‍ക്ക് ഇതുവരെ വായ്പ അനുവദിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി അതിജീവനം 2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 300 ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളും 10 തൊഴില്‍ സ്ഥാപനങ്ങളും പങ്കെടുത്ത മേളയില്‍ 35 പേര്‍ക്ക് വിവിധ തസ്തികകളിലായി ജോലി ലഭിച്ചു.
Post Your Comments