മുംബൈ: സ്‌കൂൾ ബസിൽ ഗിയര്‍ ലിവറിന്‍റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ മുംബൈയിലാണ് സംഭവം . ബി എം ഡബ്ല്യു കാറില്‍ ഈ ബസ് ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, ബി എം ഡബ്ല്യൂ കാറിന്‍റെ ഉടമ ബസിനെ പിന്തുടര്‍ന്ന് പിടിക്കുകയും ബസ് ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ്, ബസില്‍ ഗിയര്‍ ലിവറിന് പകരം മുളക്കമ്ബ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ കാറിന്‍റെ ഉടമസ്ഥന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവര്‍ രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും സ്കൂള്‍ ബസ് പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതേ അവസ്ഥയിലാണ് രാജ് കുമാര്‍ ഈ ബസ് ഓടിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് സ്കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഐ പി സി 279, 336 എന്നിവ അനുസരിച്ചാണ് രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, സമയം കിട്ടാത്തതിനാലാണ് ഗിയര്‍ മാറ്റാത്തതെന്ന് രാജ് കുമാർ പറഞ്ഞു.
Post Your Comments