ബംഗളൂരു: മിനി ഇന്ത്യ എന്നറിയപ്പെടുന്ന ബംഗളുരു സെന്‍ഡ്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി തന്നെ മത്സരിക്കുമെന്ന് പ്രകാശ്രാജ്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ വിമര്‍ശിക്കുന്ന പ്രകാശ് രാജ് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്ബായി മണ്ഡലത്തിലെ ജനങ്ങളെ നേരില്‍ കാണാനുള്ള ഒരുക്കത്തിലാണ് പ്രകാശ് രാജ്.
വിത്തല്‍ മല്യ റോഡിലുള്ള ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷമാണ് പ്രകാശ് രാജ് വര്‍ഗീയതയ്‌ക്കെതിരെ നിലപാട് ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണിയും ഉയര്‍ന്നിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചോദ്യംചെയ്യേണ്ടത് അനിവാര്യതയായതിനാലാണ് രാഷ്ട്രീയനിലപാട് സ്വീകരിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കകുന്നത് തടയണം എങ്കില്‍ കോണ്‍ഗ്രസിന് തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന് പ്രകാശ് രാജ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിന് മുന്‍പ് തന്നെ പ്രകാശ് രാജ് വോട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ട് പ്രകാശ് രാജിന് ലഭിച്ചിരുന്നു. സ്വാധീന മണ്ഡലങ്ങളില്‍ ഒന്നായ ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനാവില്ല.
എന്നാല്‍ ബംഗളൂരു സെന്‍ട്രലില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാവും പ്രകാശ് രാജിന്റെ സ്ഥാനാര്‍ഥിത്വം.പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണയ്ക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞിരുന്നു.പ്രകാശ് രാജിന് തുറന്ന പിന്തുണ നല്‍കുന്നതായി പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയാകാനുളള തന്റെ തീരുമാനത്തെ പിന്തുണച്ച ആംആദ്മി പാര്‍ട്ടിക്ക് പ്രകാശ് രാജ് നന്ദിയും അറിയിച്ചു.
Post Your Comments