KeralaLatest News

നവവരന്‍  പുഴയില്‍ ചാടി : ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരന് വാട്‌സ് ആപ്പ് സന്ദേശം അയച്ചു

തളിപ്പറമ്പ് : സഹോദരന് വാട്സ് അപ് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താന്‍ പോലീസും അഗ്നിശമന സേനയും തെരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് ചൊറുക്കള മഞ്ചാലിലെ കേളോത്ത് വളപ്പില്‍ കെ.വി.സാബിര്‍ നണിശേരിക്കടവ് പുഴയില്‍ ചാടുന്നതായി സഹോദരന് സന്ദേശമയച്ചത്.

ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ച് ബന്ധുക്കളും നാട്ടുകാരും നണിശേരിക്കടവ് പാലത്തിന് സമീപമെത്തിയപ്പോള്‍ പാലത്തിന് സമീപം സാബിറിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിവരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ പോലീസും അഗ്നിശമന സേനയും വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് വിവാഹിതനായ സാബിറിന് ചില കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button