Latest NewsIndia

മുസഫര്‍നഗര്‍ കലാപത്തിലെ കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു

ലക്‌നൗ : ഏറെ കോളിളക്കം സൃഷ്ടിച്ച മുസഫര്‍നഗര്‍ കലാപത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കങ്ങള്‍ നടത്തി യുപി സര്‍ക്കാര്‍. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോകുന്നതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടി ചെയ്യുന്നത്.

സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളും നടന്ന വര്‍ഗീയ കലാപത്തില്‍ 60 പേരാണു കൊല്ലപ്പെട്ടത്. 40,000 പേര്‍ക്കു വീടൊഴിഞ്ഞുപോകേണ്ടിവന്നു.

പ്രത്യേക അന്വേഷണസംഘം 175 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1480 പേരെ അറസ്റ്റ് ചെയ്തു. കവര്‍ച്ച, സ്‌ഫോടക വസ്തുക്കള്‍ കൈവശംവെക്കല്‍, മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ആരാധനാലയങ്ങളില്‍ വൃത്തികേടാക്കുക തുടങ്ങിയ കുറ്റം ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button