ന്യൂഡല്‍ഹി: കേരളത്തില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഡിജെഎസിനു മത്സരിക്കാന്‍ താത്പര്യമുള്ള ആറു മണ്ഡലങ്ങളുടെ പട്ടിക തുഷാര്‍ അമിത് ഷായ്ക്കു കൈമാറിയതായാണ് വിവരം.
സംസ്ഥാന ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ എട്ടു സീറ്റാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വിട്ടുവീഴ്ച ചെയ്ത് ആറു സീറ്റിലേക്ക് ആവശ്യം ചുരുക്കാമെന്ന ധാരണ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറു മണ്ഡലങ്ങളുടെ പട്ടിക കൈമാറിയത്.
തൃശൂര്‍, ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളംഎന്നീ സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് സൂചനകള്‍. തുഷാര്‍ സ്ഥാനാര്ഥിയാവുമെങ്കില് തൃശൂര്‍ സീറ്റ് വിട്ടുനല്‍കാമെന്ന് നേരത്തെ ബിജെപി സംസ്ഥന നേതൃത്വം ധാരണയില്‍ എത്തിയിരുന്നു. ഇതേ നിലപാട് അമിത ഷായും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. തുഷാര്‍ മത്സരിക്കണമെന്ന താത്പര്യം കൂടിക്കാഴ്ചയില്‍ അമിത് ഷാ അറിയിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാം എന്ന മറുപടിയാണ് തുഷാര്‍ നല്‍കിയത്.
Post Your Comments