ലക്നൗ : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായ ‘ കന്നി വോട്ട് മോദിയ്ക്ക് ‘ പദ്ധതിയ്ക്ക് ഉത്തർപ്രദേശിൽ തുടക്കമായി. 80 ലോക് സഭാ സീറ്റുകളിലും ഈ മുദ്രാവാക്യവുമായി ബിജെപി യുവജന വിഭാഗം പ്രചാരണം നടത്തും. ക്യാമ്പസുകളും,സർവകലാശാലകളും ലക്ഷ്യമിട്ട് വൻ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ജനഹിതമറിഞ്ഞുള്ള പ്രചാരണങ്ങൾക്കാവും പാർട്ടി മുൻതൂക്കം നൽകുക.
10 കോടി കുടുംബങ്ങളുടെ അഭിപ്രായം ആരാഞ്ഞാവും പത്രിക തയ്യാറാക്കുക.ബിജെപി ദേശീയ പരിപാടിയായ ഭാരത് കേ മന്‍കി ബാത്ത്, നരേന്ദ്ര മോദി കെ സാത്ത് എന്ന പരിപാടിയിലൂടെ ഇതിനു തുടക്കം കുറിച്ചു.ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. യു പി യിൽ 12 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. 25 വാഹന പ്രചാരണ ജാഥകളാണ് ഇതിനായി നടത്തുന്നത്.
Post Your Comments