IndiaNews

ഇരട്ടക്കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു

 

മംഗളൂരു: തന്റെ ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഉടല ഉജിരെയിലെ താമസക്കാരിയായ ബേബി 27, അവരുടെ മൂന്ന് വയസുകാരിയായ മകള്‍ അപ്‌സര എന്നിവരാണ് മരിച്ചത്.

ബെല്‍തങ്ങാടി താലൂക്കിലെ ഉടല വില്ലേജിലാണ് സംഭവം. അഞ്ജാത നമ്പരുകളില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നതിനെ ചൊല്ലി ബേബിയും ഭര്‍ത്താവും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടിരുന്നു. ഇക്കാര്യം ബേബിയുടെ സഹോദരന്‍ രവിയെ അറിയിക്കുമെന്നും ഭര്‍ത്താവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബേബിയും പ്രവീണും മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതരായത്.

ബേബി തന്റെ മക്കളായ അക്ഷര, അപ്‌സര എന്നിവരെ കൊലപ്പെടുത്താനായി കെട്ടിത്തൂക്കിയ ശേഷം ബേബിയും തൂങ്ങി മരിക്കുകയായിരുന്നു. ബേബി തല്‍ക്ഷണം തന്നെ മരിച്ചു. കുട്ടികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതിരുന്ന അപ്‌സര മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button