Latest NewsCarsAutomobile

ഈ മോഡൽ കാറിന് വൻവിലക്കിഴിവുമായി മാരുതി

പുതിയ മോഡൽ വിപണിയിൽ എത്തിയതുടെ പഴയ മോഡൽ ബലെനോയ്ക്ക് വിലക്കിഴിവുമായി മാരുതി സുസുകി. 2018 ബലെനോയ്ക്ക് 40,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നതാണ് ഓഫർ. വിവിധ ഡീലര്‍ഷിപ്പുകളിലെ  ഓഫറിൽ മാറ്റം വന്നേക്കാം.

baleno

കഴിഞ്ഞമാസം മുതലാണ് 2019 മോഡൽ ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയത് 5.45 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ എക്സ് ഷോറൂം വില. 11 മോഡലുകളിലായി എത്തുന്ന ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനു 2018 മോഡലിനെ അപേക്ഷിച്ച് വില കൂടിയിട്ടുണ്ട്. മാനുവല്‍ പതിപ്പിനു 7,000 മുതല്‍ 21,000 രൂപ വരെയും സിവിസി വകഭേദങ്ങള്‍ക്ക് 30,000 മുതല്‍ 44,000 രൂപ വരെയുമാണ് വില കൂടുക. അതേസമയം ഇന്ത്യയില്‍ ഏറ്റവും വേഗം അഞ്ചുലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ കാറെന്ന റെക്കോർഡ് ബലെനോയ്ക്ക് സ്വന്തം. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ഈ ഓഫാറുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button