Latest NewsKerala

ജനമഹായാത്രയ്ക്ക് ഫണ്ട് നല്‍കിയില്ല : 10 മണ്ഡലം കമ്മിറ്റികള്‍ കോണ്ഡഗ്രസ് പിരിച്ചുവിട്ടു

കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 10 മണ്ഡലം കമ്മിറ്റികള്‍ക്ക് എതിരെയാണു കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം അച്ചടക്ക നടപടിയെടുത്തത്.

കാസര്‍കോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം ബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം, കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റികള്‍ക്കു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കു നിര്‍ദേശം നല്‍കി. പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികള്‍ക്കു ബാക്കി തുക നല്‍കാന്‍ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button