
മലപ്പുറം : കേരളത്തില്‍ പുതിയൊരു വന്യജീവി സങ്കേതം കൂടി നിലവില്‍ വരുന്നു. മലപ്പുറം ജില്ലയിലെ കരിമ്പുഴയാണ് ഈ മാസം അവസാനത്തോടെ വന്യജീവി സങ്കേതമാകുക. ്. വന്യജീവി സങ്കേതമാകാന്‍ ഒരുങ്ങുന്ന കരിമ്പുഴയില്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഏതാണ്ട് എല്ലാ വന്യജീവികളും ഉണ്ടെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ വി സജികുമാര്‍ പറഞ്ഞു
അമരമ്പലം റിസര്‍വ് വനത്തിന്റെ അനുബന്ധ ഭാഗങ്ങളും കാളികാവ് റേഞ്ചിലെ വടക്കേക്കോട്ട മലവാരവുമുള്പ്പെടെയുള്ള 12.95 ചതുരശ്ര കിലോമീറ്ററും ചേര്‍ത്ത് 228 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പുതിയതായി കരിമ്പുഴ വന്യജീവി സങ്കേതം നിലവില്‍ വരുന്നത്. സംസ്ഥാന വന്യജീവി ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കരിമ്പുഴ വന്യജീവി സങ്കേതമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം എത്തും.
അന്തിമവിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങളായി.നിര്‍ദിഷ്ട വന്യജീവി സങ്കേതത്തോട് ചേര്‍ന്നുവരുന്ന ആദിവാസി ജനവാസ മേഖലയായ മാഞ്ചീരി കോളനിയും തേക്ക് പ്ലാന്റേഷനുകളും സങ്കേതത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments