KeralaLatest News

പ്രളയശേഷം ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: പ്രളയശേഷം ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തുകയും ചെയ്തു. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്റെ കോണ്‍ക്രീറ്റിംഗിനും ഇടയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന് ഷട്ടര്‍ തുരുമ്പിക്കാൻ കാരണമാകും. ഈ പ്രശ്‌നം ഒഴിവാക്കാനാണ് ഷട്ടര്‍ ഇന്നലെ തുറന്നത്.

വെള്ളം തുറന്നുവിട്ടശേഷം ഉദ്യോഗസ്ഥര്‍ ബോട്ടിലെത്തി അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഈ നിരപ്പിലാണ് ഷട്ടര്‍. ജലനിരപ്പ് ഇതിലും താഴ്ന്നാല്‍ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവില്‍ ഡാമിന്റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം. വരൾച്ച ആരംഭിച്ചാൽ ഇനിയും ജലനിരപ്പ് താഴാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button