Latest NewsIndia

ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവം: ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡെ അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: ഗാ​ന്ധി​ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി വധം പുനരാവിൽ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുൻ പാണ്ഡെ അറസ്റ്റിൽ. ഒ​ളി​വി​ലാ​യിരുന്ന ഇവരെ അലിഗഢിലെ താപ്പാലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.  ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം വീഡിയോയില്‍ നിന്നും തിരിച്ചറിഞ്ഞ 13 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 71ാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ യു.​പി​യി​ലെ അ​ലീ​ഗ​ഢി​ല്‍ വച്ചാണ് ഹി​ന്ദു മ​ഹാ​സ​ഭ  നേതാക്കള്‍ ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ഗാ​ന്ധി​യു​ടെ കോ​ലം ഉ​ണ്ടാ​ക്കി പൂ​ജ പാണ്ഡ ക​ളി​ത്തോ​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ പ്രതീക്താമകമായി നിറയൊഴിക്കുകയും ഗാ​ന്ധി​ജിയുടെ ചി​ത്രം ക​ത്തി​ക്കു​ക​യും ചെ​യ്​​തു

തുടര്‍ന്ന് ഗാ​ന്ധി​ ഘാ​ത​ക​ൻ ഗോ​ദ്​​​സെ​യു​ടെ ചി​ത്ര​ത്തി​ൽ പൂ​മാ​ല ചാ​ർ​ത്തി മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം നടത്തുകയും ചെയ്തു. അതേസമയം ഗാ​ന്ധി​യെ ഗോ​ദ്​​​സെ വ​ധി​ച്ച ജ​നു​വ​രി 30 ശൗ​ര്യ ദി​വ​സ്​ ആ​യാ​ണ്​ ഹി​ന്ദു മ​ഹാ​സ​ഭ ആ​ച​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button