ന്യൂഡൽഹി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി വധം പുനരാവിൽ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുൻ പാണ്ഡെ അറസ്റ്റിൽ. ഒളിവിലായിരുന്ന ഇവരെ അലിഗഢിലെ താപ്പാലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം വീഡിയോയില്‍ നിന്നും തിരിച്ചറിഞ്ഞ 13 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മഹാത്മാഗാന്ധിയുടെ 71ാം ചരമ വാർഷികത്തിൽ യു.പിയിലെ അലീഗഢില്‍ വച്ചാണ് ഹിന്ദു മഹാസഭ നേതാക്കള്‍ ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ഗാന്ധിയുടെ കോലം ഉണ്ടാക്കി പൂജ പാണ്ഡ കളിത്തോക്ക് ഉപയോഗിച്ച് പ്രതീക്താമകമായി നിറയൊഴിക്കുകയും ഗാന്ധിജിയുടെ ചിത്രം കത്തിക്കുകയും ചെയ്തു
തുടര്‍ന്ന് ഗാന്ധി ഘാതകൻ ഗോദ്സെയുടെ ചിത്രത്തിൽ പൂമാല ചാർത്തി മധുര പലഹാരം വിതരണം നടത്തുകയും ചെയ്തു. അതേസമയം ഗാന്ധിയെ ഗോദ്സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിച്ചത്.
Post Your Comments