Latest NewsKerala

ചന്തയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് യൂണിയൻകാരുടെ ക്രൂരമർദനം

തിരുവനന്തപുരം: ചന്തയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് യൂണിയൻകാരുടെ ക്രൂരമർദനം. ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി മണക്കാട് ചന്തയിൽ പരിശോധനക്കെത്തിയ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെയാണ് ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചത്. ആക്രമണത്തിൽ വനിതാ ഉദ്യാഗസ്ഥയടക്കം നാലുപേർക്കു പരിക്കേറ്റു.

ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഷാജഹാൻ, പ്രിയ, അസി.ഇൻസ്പെക്ടർ അബ്ദുൽ ഖാഫർഖാൻ, ഡ്രൈവർ മുനീർ എന്നിവർക്കാണു പരിക്കേറ്റത്. യുവതി മൂവരേയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിൽ മണക്കാട് ചുമട്ടുതൊഴിലാളി യൂണിയനിലെ സിഐടിയുക്കാരായ സുന്ദരപിള്ള (60), സുരേഷ് (43), എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

വാഴക്കുലക്കടയിലെ ത്രാസ് പരിശോധിക്കവേ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് വ്യപാരികളും യൂണിയൻ നേതാക്കളുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button