![](/wp-content/uploads/2018/04/kunjananthan.png)
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്ന ആവശ്യമുന്നയിച്ച് പ്രതി പി കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.
വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്നും നടക്കാന്‍ കഴിയില്ലെന്നും കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി. സര്‍ക്കാരും കുഞ്ഞനന്തനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
Post Your Comments