Kerala

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാഴ്ചപരിമിതിയുള്ള ആയിരം പേർക്ക് സ്മാർട്ട്‌ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായുള്ള സഹായകോപകരണങ്ങൾ വിതരണം ചെയ്യുന്ന ഷോറൂം വികലാംഗക്ഷേമ കോർപ്പറേഷൻ ആരംഭിക്കും. അനുയാത്രപദ്ധതിയുടെ കീഴിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അംഗപരിമിതർക്കായുള്ള ശുഭയാത്രപദ്ധതിയിൽ 267 മോട്ടോറൈസ്ഡ് സ്‌കൂട്ടറുകൾ വിതരണം ചെയ്തു. 851 സ്‌കൂട്ടറുകൾകൂടി വിതരണം ചെയ്യും. വായിക്കാനും യാത്രാവേളകളിൽ വഴി കണ്ടുപിടിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുകളുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്ന കാഴ്ച ഭിന്നശേഷിക്കാർക്കായുള്ള ഏറ്റവും പ്രധാനമായ പദ്ധതികളിലൊന്നാണെന്നും ശൈലജ ടീച്ചർ പറഞ്ഞു.

55 മാസ്റ്റർ ട്രെയിനർമാർക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നത്. സാമൂഹികനീതിവകുപ്പ് , സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, കേരള ഫെഡറേഷൻ ഓഫ് ദി ബ്‌ളൈൻഡ് എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഭിന്നശേഷി കോര്‍പറേഷന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി നാല് ജില്ലാ ഓഫീസുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button