Latest NewsGulf

യമനികള്‍ക്ക് സഹായവുമായി സൗദി

സൗദി: യമനിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ്. സല്‍മാന്‍ രാജാവിന്റെ കീഴിലാണ് പദ്ധതിയില്‍ യമന്‍ ജനതയെക്ക് കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും നല്‍കിയ സഹായത്തിന്റെ കണക്കാണിത്.

കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായ വിതരണം നടത്തി വരുന്നത്. രണ്ടായിരത്തി പതിനെട്ടില്‍ ഇത് രണ്ടര മില്യണ്‍ പേര്‍ക്ക് വിതരണം ചെയ്തിരുന്നു. അതിന് പുറമെ ഹൂത്തികള്‍ റിക്രൂട്ട ചെയ്ത രണ്ടായിരം കുട്ടികളുടെ പുനരധിവാസവും സൗദി നേരിട്ട് നടത്തും. യമന്‍ ജനതയുടെ പുനരധിവാസവും സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.

ഇതിന്റെ ഭാഗമായി വിവിധ എന്‍ജിഒകളുമായി കരാറില്‍ ഏര്‍പ്പെട്ടതായും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു. യമന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യുഎന്‍ ഏജന്‍സികളുമായും സഹകരിക്കും. ഇതിന് സൗദിയും യുഎഇയും ചേര്‍ന്ന് അഞ്ഞൂറ് മില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്നും സെന്റര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button