കൊച്ചി: മാതൃഭൂമി കഥാമത്സരത്തില്‍ പുരസ്‌കാര തുക നല്‍കാതെ വഞ്ചിച്ച നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ രംഗത്ത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥാകാരി സ്‌നേഹ തോമസ് തന്റെ കഥ പിന്‍വലിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പത്ത് കഥകളിലൊന്നായ ‘അശാന്തരാത്രി’യുടെ രചയിതാവ് ജിബിന്‍ കുര്യനും കൃതി പിന്‍വലിച്ചു. കഥ പിന്‍വലിച്ച കാര്യം സംഘാടകരെ അറിയിച്ചതായി ജിബിന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഥകള്‍ക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
തെരഞ്ഞെടുത്ത കഥകള്‍ക്ക് എന്തുകൊണ്ട് സമ്മാനത്തുക നല്‍കേണ്ടതില്ലെന്ന് വിശദമാക്കുന്ന സംഘാടകരുടെ കുറിപ്പിനോട് ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതായി ജിബിന്‍ കുര്യന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സാഹിത്യത്തെ അത്രമേല്‍ ഉദാത്തവും ശുദ്ധവും മൗലികവും ആയി കാണേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇത്ര ഭീമമായ തുക ഒരു കഥയ്ക്ക് നല്‍കേണ്ടതില്ല. എന്നാല്‍ മികവു തെളിയിച്ച കഥകള്‍ക്ക് അവര്‍ക്ക് അത് എഴുതാന്‍ എടുത്ത സമയത്തിന്റെയും അച്ചടി ചിലവിന്റെയുമെങ്കിലും പൈസ കൊടുക്കണമായിരുന്നുവെന്നും ജിബിന്‍ അഭിപ്രായപ്പെട്ടു.
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
https://www.facebook.com/jibin.kurian.940/posts/1305635626244413
Post Your Comments