Latest NewsInternational

ഭക്ഷണ ബില്ലിന്റെ പകുതി തുക ഭാര്യ നല്‍കിയില്ല; ഭര്‍ത്താവ് ഉടന്‍ വിളിച്ചത് പൊലീസിനെ

സിഡ്നി: ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പകുതി തുക ഭാര്യ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസിനെ വിളിച്ചു. സംഭവം നടന്നത് സിഡ്‌നിയിലാണ്. ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ബില്ല് വന്നതോടെ മുഴുവന്‍ തുകയും ഭര്‍ത്താവിനോട് നല്‍കാന്‍ യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് വഴക്കിന്റെ തുടക്കം. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഭര്‍ത്താവിന് ദേഷ്യം കടുത്തു. ഉടനെ തന്നെ ഇയാള്‍ പൊലീസിനെ വിളിച്ചു. എന്തോ അപകടമാണ് നടന്നതെന്ന് വിചാരിച്ച സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് വഴക്കിടുന്ന ഭാര്യാ ഭര്‍ത്താക്കന്മാരെയാണ്. ബില്ലിന്റെ തുക നല്‍കാത്തതിനല്ല പൊലീസിന്റെ നമ്പര്‍ ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് ഇവര്‍ക്ക് താക്കീത് നല്‍കി. തുടര്‍ന്ന് പൊലീസിന്റെ മധ്യസ്ഥതിയില്‍ വഴക്ക് അവസാനിക്കുകയായിരുന്നു. എന്നാല്‍ ബില്ല് കൊടുത്തത് ആരാണെന്ന വിവരം പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button