
പത്തനംതിട്ട: പ്രളയം വീടെടുത്തു. സഹായമെത്താതെ ട്രീസയുടെ കുടുംബം സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുന്നു. പത്തനംതിട്ട മണിയാര്‍ അരികെക്കാവ് കോളനിയിലെ ട്രീസയുടെ കുടുംബമാണ് തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായത്തിനായി ഓഫീസുകള്‍ തോറും കയറിയിറങ്ങുന്നത്.
വീട് നശിച്ചതോടെ സമീപത്തെ വീട്ടില്‍ വാടകക്ക് ആണ് ട്രീസയും ഭര്‍ത്താവ് രഘുവും കഴിയുന്നത്. ഇവരുടെ വീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന് ആവശ്യപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ ട്രീസ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തിലും, വില്ലേജിലും, കലക്ട്രേറ്റിലുമെല്ലാം പലതവണ കയറി ഇറങ്ങി. എലിപ്പനി വന്ന് ചികിത്സയിലായിരുന്ന രഘു ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. 15 ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരത്തില്‍ നിന്ന് കിട്ടിയത് 3800 രൂപ മാത്രം. എന്നാല്‍, ഇവരുടെ വീട് നില്‍ക്കുന്നത് വടശ്ശേരിക്കര പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ വരുന്ന പുറമ്പോക്കില്‍ ആണെന്നും ഇവിടെ വീട് അനുവദിക്കാനാവില്ലെന്നുമാണ് റവന്യൂ അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഭൂരഹിത, ഭവനരഹിതരുടെ പട്ടികയില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് പഞ്ചായത്ത് നല്കുന്ന വിവരം
Post Your Comments