Latest NewsGulf

കൊറോണ വൈറസ്; ഒമാനില്‍ രണ്ടു മരണം

മസ്‌കറ്റ്: കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ കൂടി ഒമാനില്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് പേര്‍ മരിച്ചിരുന്നു. ഞായറാഴ്ച മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ജനുവരി അവസാന വാരത്തില്‍ രാജ്യത്ത് നാല് പേരില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് റഫറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയും ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നല്‍കിയിരുന്നു. വൈറസ് ബാധിച്ചത് സംബന്ധിച്ചും ഇവരുടെ യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങളും മന്ത്രാലയം പരിശോധിച്ച് വരികയായിരുന്നു.

19 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊറോണ വൈറസ് കണ്ടെത്തിയത്. കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടാകാതിരിക്കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവൃത്തികള്‍ രാജ്യത്ത് നടന്നുവരികയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള പ്രതിരോധ പ്രവൃത്തികള്‍ ഫലം കാണുകയും കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കുകയും ചെയ്തിരുന്നു. വൈറസ് ബാധിച്ചവരില്‍ നിന്നും പകരുന്നതിനുള്ള അവസരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button