ആലപ്പുഴ: ഒരു കുപ്പി പാലിന് ലേലത്തില്‍ ലഭിച്ചത് 20000 രൂപ. ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ലേലത്തിലാണ് ഇത്രയും തുക ലഭിച്ചത്. പള്ളി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക കണ്ടെത്താന്‍ നടത്തിയ ലേലത്തിലാണ് കുപ്പി പാലിന് റെക്കോര്‍ഡ് വില ലഭിച്ചത്. അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍, ചികില്‍സാസഹായം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലേല തുക ഉപയോഗിക്കുക. 500 രൂപയിലാണ് ലേലം തുടങ്ങിയത്. തുക വിളിച്ച് തുടങ്ങിയതോടെ 7,000, 8,000 എന്നിങ്ങനെ ആവേശം കൂടി വന്നു. ഒടുവില്‍ പതിനായിരവും കടന്ന് മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിറഞ്ഞ കയ്യടിയോടെ ഇടവക അംഗങ്ങള്‍ തുക കൂട്ടിവിളിച്ച് കൊണ്ടിരുന്നു. ഒടുവില്‍ ഇരുപതിനായിരം രൂപയ്ക്കാണ് ഒരു കുപ്പി പാല്‍ ലേലത്തില്‍ പോയത്. ചക്ക, മാങ്ങ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലേലത്തില്‍ വച്ചിരുന്നു. ലേലത്തില്‍ 3.5 ലക്ഷം രൂപയാണ് മൊത്തത്തില്‍ ലഭിച്ചത്.
Post Your Comments