നാദാപുരം: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരി മരിച്ചു. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. എന്നാല്‍ കുട്ടി ബാറ്ററി വിഴുങ്ങിയിരുന്നു എന്ന കാര്യം മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നില്ല.
രണ്ട് ദിവസം മുമ്പാണ് അമാനിയ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയത്. എന്നാല്‍ ഇത് മാതാപിതാക്കള്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് കുഞ്ഞ് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെയായപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസിലായത്. തുടര്‍ന്ന് അടിയന്തര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം നേരത്തേ കുട്ടിയുടെ മൂത്ത സഹോദരന്‍ മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടിരുന്നു.
മാതാവ്: ശരീഫ . സഹോദരങ്ങള്‍: റാസിന്‍ റഷീദ് (വിദ്യാര്‍ഥി, ചെറുമോത്ത് എംഎല്‍പി സ്‌കൂള്‍), പരേതനായ മുഹമ്മദ് റിഷാദ്.
Post Your Comments