ഇന്ന് ലോക കാന്‍സര്‍ ദിനം അഥവാ ലോക അര്‍ബുദദിനം. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന്, ലോക അര്‍ബുദദിനമായി ആചരിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തില്‍ സര്‍വസാധാരണമായി മാറിയ ഒരു രോഗമാണ് കാന്‍സര്‍. കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമാണ് ഇത്തരത്തില്‍ അര്‍ബുദത്തെ പടര്‍ന്നുപന്തലിച്ച ഒരു വന്‍മരമായി മാറുന്നതിനായി സഹായിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മുദ്രാവാക്യമാണ് WE CAN, I CAN എന്നിവ. അതെ മുദ്രാവാക്യവുമായാണ് ഈ വര്‍ഷത്തെയും കാന്‍സര്‍ ദിനത്തിന്റെ ആചരണം.
ആരോഗ്യ മേഖലയിലും എല്ലാ രോഗങ്ങളുടെയും ചികില്‍സാ രീതിയിലും ഈ ലോകം വന്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിവര്‍ഷം എട്ടു ദശലക്ഷം പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2025 ഓടെ ഇത് പതിനൊന്നര ദശലക്ഷമായി ഉയരുകയും ചെയ്യുമെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു. മുപ്പത്തിനും 69നും ഇടയില്‍ പ്രായമുള്ളവരാണ് മരിക്കുന്നവരില്‍ ഏറെയും. ദരിദ്ര രാജ്യങ്ങളിലാണ് കാന്‍സര്‍ കൂടുതലായും കണ്ടുവരുന്നത്. തുടക്കത്തിലേ ഇത് കണ്ടെത്തി ചികില്‍സിക്കുകയാണ് ഏറ്റവും വലിയ പ്രതിവിധി. ഈ സന്ദേശമാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.
Post Your Comments