ഡല്‍ഹി: ലോക കാന്‍സര്‍ ദിനമായ ഇന്ന് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ നീക്കം ചെയ്ത മുറിവിന്റെ പാടുള്ള ശരീരത്തിന്റെ പിന്‍ഭാഗമാണ് താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രെസ്റ്റ് കാന്‍സറിനെക്കുരിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണിതെന്ന് താഹിറ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.
തനിക്ക് കാന്‍സറാണെന്ന് സ്ഥിരീകരിച്ച അന്നു മുതല്‍ രോഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും താഹിറ ഇന്‍സ്റ്റഗ്രാമില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്നു. രോഗത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് ഇവര്‍. പ്രതിസന്ധികളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അതിനെ മറികടക്കാന്‍ സാധിക്കുന്നതെന്ന് താഹിറ പറയുന്നു. താഹിറയ്ക്ക് കാന്‍സറാണെന്ന് തെളിഞ്ഞത് അവളുടെ പിറന്നാള്‍ ദിനത്തിലാണ്. അന്ന് മുതല്‍ ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍, പ്രചോദനമാകുന്ന ഫോട്ടോകള്‍, മുടി കൊഴിഞ്ഞ ചിത്രങ്ങള്‍ തുടങ്ങി അവസാന കീമോയുടെ ചിത്രങ്ങള്‍ വരെ അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വയ്ക്കുന്നു.
https://www.instagram.com/p/Btc5zgvAmsV/
Post Your Comments