KeralaLatest NewsNews

രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു

. ഐ.ജി വിജയ് സാക്കറെയാണ് സ്ഥിതീകരണം നല്‍കിയത്

തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ചു. സെനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഐ.ജി വിജയ് സാക്കറെയാണ് സ്ഥിതീകരണം നല്‍കിയത്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതിയായ രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്. വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.

ഇയാള്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ച് ഇന്റര്‍പോളിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം ആവശ്യമില്ലെന്നും പൂജാരിയെ വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായുമാണ് ഐ.ജി വിജയ് സാക്കറെ ഇന്ന് വ്യക്തമാക്കിയത്. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്. ആക്രമണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ കേസില്‍ പൂജാരിക്ക് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button