തിരുവനന്തപുരം: ബാലരാമപുരം എആര്‍ സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്‍റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ് പന്ത്രണ്ടുവയസുകാരിയായ ആസില ഫാത്തിമയ്ക്ക്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
കുടലിന്റെ ഒരുഭാഗം പൂര്‍ണമായി ഒട്ടിപ്പോയതോടെ കഴിക്കുന്നതെന്തും പുറത്തേക്ക് ഛര്‍ദ്ദിക്കും. മരുന്നുകള്‍ ഫലിക്കാതെ വന്നതോടെ ആസിയയുടെ ശരീരഭാരം കുറഞ്ഞ് പത്തുകിലോയില്‍ എത്തി. ജീവന്‍ അപകടത്തിലാതിനെ തുടര്‍ന്ന് ആസിയയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആസിലയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് അനുകൂലമായില്ല.
ട്യൂബിലൂടെ ചിലവേറിയ പ്രോട്ടീന്‍ പൗഡര്‍ നല്‍കിയാണ് നിലവില്‍ ആസിലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശരീരഭാരം പത്തില്‍നിന്ന് പത്തൊന്‍പത് കിലോയില്‍ എത്തിച്ചെങ്കിലും ജീവന്‍ രകിഷിക്കണമെങ്കില്‍ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കായി ശരീര ഭാരം നിലനിര്‍ത്താനും രക്തത്തിലെ ഘടങ്ങളുടെ അളവ് ക്രമീകരിക്കാനും നന്നേപാടുപെടുകയാണ് ഡോക്ടര്‍മാരും. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമായി 5ലക്ഷം രൂപയാണ് ആവശ്യം. തിരുവനന്തപുരത്തെ ഒരു പഴക്കടയിലെ താത്കാലിക ജീവനക്കാരനാണ് പിതാവായ സുബെെര്‍. ഇദ്ദേഹം മാത്രമാണ് ഏക വരുമാന സ്ത്രോതസ്.
ആസിയയെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട് ഈ ദമ്ബതികള്‍ക്ക്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി സുമനസുകയുടെ സഹായം തേടുകയാണ് ആസിലയും പിതാവ് സുബേറും.
സുബേറിന്റെ അക്കൗണ്ട് നമ്ബര്‍.
MR. SUBAIR M
UNION BANK
BALARAMPURAM BRANCH
SB A/C NO: 662002010005433
IFSC CODE: UBIN 0566209
Post Your Comments