കോഴിക്കോട്: സിമന്റ് വിലവര്‍ദ്ധനവില്‍ സര്‍ക്കാരിനെതിരെ വ്യാപാരികള്‍. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരിസംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ തീരുമാനം.
ഒരു ബാഗ് സിമന്റിന് 40 മുതല്‍ 50 രൂപ വരെയാണ് കഴിഞ്ഞദിവസം കമ്ബനികള്‍ വര്‍ദ്ധിപ്പിച്ചത്. 380 മുതല്‍ 430 രൂപവരെയാണ് നിലവില്‍ ഒരുബാഗ് സിമന്റിന്റെ വില.പ്രതിമാസം എട്ട് മുതല്‍ ഒന്‍പത് ലക്ഷം ടണ്‍ സിമന്റ് വരെ വില്‍പ്പന നടത്തുന്ന സംസ്ഥാനത്ത് നിന്ന് ഒടുവിലത്തെ വിലവര്‍ദ്ധനവിലൂടെ മാത്രം കമ്ബനികള്‍ക്ക് 100 കോടിയോളം രൂപ അധികമായി ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രണത്തിന് സര്‍ക്കാര്‍ മുന്കയ്യെടുക്കാത്തത് മൂലമാണ് കമ്ബനികള്‍ തോന്നുംപടി വിലവര്‍ദ്ധിപ്പിക്കുന്നതെന്നാണ് പരാതി. വില നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുക്കാത്ത പക്ഷം വില്‍പ്പന നിര്‍ത്തി വെയ്ക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
Post Your Comments