ജമ്മു: ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു വര്‍ഷം തോറും രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആറായിരം രൂപ വീതം നിക്ഷേപിക്കും എന്നത്.പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ എ.സി മുറികളില്‍ ഇരിക്കുന്നവര്‍ക്ക് പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആറായിരം രൂപയുടെ വില അറിയില്ലെന്ന് മോദി പരിഹസിച്ചു.
ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം അവര്‍ക്ക് വെറും 17 രൂപയോളമാണ് ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. കാര്‍ഷിക കടം എഴുതിത്ത്തള്ളുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രം മാത്രമാണെന്ന് മോദി ആരോപിച്ചു. 2008 – 09 ല്‍ ആറുലക്ഷം കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments