ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ 40 പദ്ധതികളാണു പ്രധാനമന്ത്രിയുടെ പേരിലുള്ളത്. ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരില്‍ ആര്‍ക്കും ഇത്രയേറെ പദ്ധതികളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി അക്കാര്യത്തില്‍ എല്ലാ പ്രധാനമന്ത്രിമാരെയും പിന്നിലാക്കി. വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലും 2 പദ്ധതികള്‍ പ്രധാനമന്ത്രിയുടെ പേരിലാണ്- പ്രധാനമന്ത്രി ശ്രമം യോഗി മന്‍ധനും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും.
എന്നാൽ മുൻ സർക്കാരിന്റെ കാലത്തു നെഹ്‌റു കുടുംബത്തിലെ പ്രമുഖരുടെ പേരുകളാണ് ഓരോ പദ്ധതിക്കും കൊടുത്തത്.രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി നെഹ്‌റു തുടങ്ങിയവരുടെ പേരുകളിലായിരുന്നു പല പദ്ധതികളും. എന്നാൽ നരേന്ദ്രമോദി ആണ് ഇതിനൊരു മാറ്റം കൊണ്ടുവന്നത്. പ്രധാനമന്ത്രി എന്ന പേരിലാണ് അദ്ദേഹം പദ്ധതികൾ കൊണ്ടുവന്നത്.
പദ്ധതികൾ കാണാം:
1. പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന്‍ (പിഎം-ആഷ) -വിളകള്‍ക്കു മികച്ച വില ലഭ്യമാക്കാന്‍
2. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (മോദി കെയര്‍) – 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന ഇന്‍ഷുറന്‍സ്
3. പ്രധാനമന്ത്രി സൗഭാഗ്യ യോജന -എല്ലാ വീടുകള്‍ക്കും വൈദ്യുതി
4. പ്രധാനമന്ത്രി ശൗചാലയ യോജന -എല്ലാ വീടുകളിലും ശുചിമുറി
5. പ്രധാനമന്ത്രി റിസര്‍ച് ഫെലോസ് സ്കീം-ബി ടെക് വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്‌ഡി പൂര്‍ത്തിക്കാന്‍ സഹായം
6. പ്രധാനമന്ത്രി നയി മന്‍സില്‍ യോജന- ന്യൂനപക്ഷങ്ങളിലെ പെണ്‍കുട്ടികള്‍ക്കു നൈപുണ്യ വികസന പദ്ധതി
7. പ്രധാനമന്ത്രി ആവാസ് യോജന-നഗരങ്ങളില്‍ 2022 നകം 2 കോടി വീടുകള്‍
8. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന – ഗ്രാമങ്ങളില്‍ ബിപിഎല്‍ വിഭാഗത്തിനു വീട് നിര്‍മാണം
9. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന- പാവപ്പെട്ട അമ്മമാര്‍ക്ക് ആദ്യ പ്രസവത്തിനു സഹായം
10. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന-മാതൃകാ ഗ്രാമ വികസനത്തിന്
11.പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന-നൈപുണ്യ വികസനത്തിന്
12. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന- 18- 50 പ്രായപരിധിയിലുള്ള പാവപ്പെട്ടവര്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ്
13. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന-പാവപ്പെട്ടവര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്
14. പ്രധാനമന്ത്രി ജന്‍ധന്‍ യോജന- പാവപ്പെട്ടവര്‍ക്കു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍
15. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന- ഗ്രാമങ്ങളില്‍ റോഡ് നിര്‍മാണം
16. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന-ബിപിഎല്‍ വിഭാഗത്തിലെ വനിതകള്‍ക്കു പാചക വാതകം
17. പ്രധാനമന്ത്രി ജന്‍ ഒൗഷധി യോജന- ന്യായവിലയ്ക്കു മരുന്നുകള്‍
18. പ്രധാനമന്ത്രി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി- വ്യവസായനിര്‍മാണ പ്രോത്സാഹനം
19. പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജന- കാര്‍ഷിക ജലസേചനം
20. പ്രധാനമന്ത്രി സുരക്ഷാ ബന്ധന്‍ യോജന-ഗിഫ്റ്റ് പദ്ധതി
21. പ്രധാനമന്ത്രി ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം-സ്വര്‍ണ നിക്ഷേപത്തിന്
22. പ്രധാനമന്ത്രി സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം-സ്വര്‍ണം നിക്ഷേപിച്ച് ബോണ്ടായി സൂക്ഷിക്കാം
23. പ്രധാനമന്ത്രി ഗ്രാമ പരിവഹന്‍ യോജന- ഗ്രാമങ്ങളില്‍ വാഹനം വാങ്ങാന്‍ സഹായം
24. പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോഷ്ഠാന്‍ യോജന-തൊഴിലാളികളുടെ എംപ്ലോയീസ് പിഎഫിലേക്ക് 8.33 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി,
25. പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാണ്‍ യോജന-ഖനിത്തെഴിലാളികളുടെ ക്ഷേമത്തിന്
26. പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന്‍ പദ്ധതി-ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്നത്
27. പ്രധാനമന്ത്രി യുവ യോജന-യുവ വ്യവസായ സംരംഭകര്‍ക്കു പരിസ്ഥിതി പരിശീലനം
28. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന- കള്ളപ്പണം നിയമവിധേയമാക്കാന്‍
29. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന-20 എയിംസ് സ്ഥാപിക്കാന്‍
30. പ്രധാനമന്ത്രി ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍- 6 കോടി കുടുംബങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത
31. പ്രധാനമന്ത്രി ഇ ബസ്ത- പഠന പുസ്തകങ്ങള്‍ നെറ്റിലൂടെ ലഭ്യമാക്കാന്‍
32. പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി വിദ്യാഭ്യാസ വായ്പാ പദ്ധതി-വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കാന്‍
33. പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജന- കാര്‍ഷിക-സമുദ്രവിഭവ ഭക്ഷ്യ സംസ്ക്കരണം
34. പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി- കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6000 രൂപ
35. പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍-അസംഘടിത തൊഴിലാളികള്‍ക്കു പെന്‍ഷന്‍
36. പ്രധാനമന്ത്രി വയോ വന്ദന യോജന-മുതിര്‍ന്ന പൗരന്മാര്‍ക്കു പെന്‍ഷന്‍
37. പ്രധാനമന്ത്രി ക്രെഡിറ്റ് സ്കീം ഫോര്‍ പവര്‍ ലൂം വീവേഴ്സ്- യന്ത്രവല്‍ക്കൃത മില്‍ തെഴിലാളികള്‍ക്കുള്ള പദ്ധതി
38. പ്രധാനമന്ത്രി മഹിളാ ശക്തി കേന്ദ്ര- ഗ്രാമങ്ങളിലെ വനിതകള്‍ക്കു സാങ്കേതിക സഹായം നല്‍കാന്‍
39. പ്രധാനമന്ത്രി മന്‍കി ബാത്- ആകാശവാണി വഴി പ്രധാനമന്ത്രി ജനങ്ങളോടു സംവദിക്കുന്നത്
40. പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ ഗ്രാം പദ്ധതി- എംപിമാര്‍ ഒരു ഗ്രാമം തിരഞ്ഞെടുത്തു വികസിപ്പിക്കുന്ന പദ്ധതി
Post Your Comments