KeralaLatest NewsCrime

പന്തയകുതിരയെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

താമരശേരി : പന്തയക്കുതിരയെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കാരന്തൂര്‍ കുഴിമയില്‍ പി വി ഹര്‍ഷാദി(33)നെയാണ് മൈസൂര്‍ ചാമുണ്ടി ഹില്‍ റോഡിലുള്ള ഇയാളുടെ വീടിനു സമീപത്തുനിന്നാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്.

എസ്‌ഐ പ്രതീഷ്, എഎസ്‌ഐ രഘുനാഥ്, സിപിഒ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരമണിക്കൂര്‍ നീണ്ട മല്‍പ്പിടുത്തത്തിനൊടുവില്‍ പ്രതിയെ വരുതിയിലാക്കിയത്. മുന്‍ തൈക്വാണ്ടോ നാഷണല്‍ ചാമ്പ്യനാണ് പ്രതി.
നെല്ലാങ്കണ്ടി വൈറ്റ്മഹല്‍ അബ്ദുള്‍ മജീദിന് പന്തയക്കുതിരയെ നല്‍കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഇയാള്‍ കൈക്കലാക്കി. മൈസൂരില്‍ റേയ്‌സ് കോഴ്‌സിലുള്ള കുതിരയെ കാണിച്ചുകൊടുക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button