റിയാദ് : അല്‍ഖൂര്‍മ കെ.എം.സി.സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന് യാത്ര രേഖകള്‍ ശരിയായാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യു.സി പ്രതിനിധിയും കെ.എം.സി.സി നേതവുമായ മുഹമ്മദ് സാലി പറഞ്ഞു.
മെയ് 12-നാണ് കേസിനാസ്പദമായ വാഹനാപകടമുണ്ടായത്. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് നജ്‌റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധേൃ തായിഫിന് സമീപം അല്‍ഖുര്‍മ റോഡില്‍ എതിരെവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സ്വദേശി പൗരന്‍ തല്‍ക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും ചത്തു. തീപടര്‍ന്ന് പിടിക്കുന്ന ട്രെയ്‌ലറില്‍ കുടുങ്ങിക്കിടന്ന ബിജുവിനെ പാക്കിസ്ഥാന്‍ സ്വദേശി ഡോര്‍ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബിജുവിനെ കോടതിയില്‍ നാല് തവണ ഹജരാക്കി. മൂന്നാം തവണ ഹാജരാക്കിയപ്പോള്‍ ഇന്‍;ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക് നല്‍കിയെന്ന് കോടതി അറിയിച്ചതായി ബിജു പറഞ്ഞു. മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയില്‍ മോചനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍; ജയിലിലെത്തി മറ്റു രേഖകള്‍ കൈമാറിയാല്‍ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കത്തിനശിച്ച ട്രെയ്‌ലറിന് നഷ്ടപരിഹാരം ലഭിക്കണമൊവശൃപ്പെട്ട് സ്‌പോണ്‍സര്‍ കോടതിയില്‍; കേസ് നല്‍കിയതാണ് ബിജുവിന്റെ മോചനം അനന്തമായി നീണ്ടുപോയത്.
Post Your Comments