Latest NewsBeauty & Style

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം അകറ്റാൻ ചില വഴികൾ

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഘര്‍ഷണം, സമ്മര്‍ദ്ദം എന്നിവ കാരണമായിഉണ്ടാകുന്ന ഈര്‍പ്പരാഹിത്യം ഈ ശരീരഭാഗങ്ങളെ ഇരുണ്ടതും കട്ടിയുള്ളതുമാക്കുന്നു. അതിന് ചില പരിഹാര വഴികളും ഉണ്ട്.

പ്രത്യേകമായ ചികിത്സാസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലൊന്നും ഈ പ്രശ്‌നത്തെ പരിഹരിക്കുവാന്‍ കയറിയിറങ്ങി സമയം കളയേണ്ടതില്ല. ലളിതമായ ഗൃഹവൈദ്യത്തിലൂടെതന്നെ ഈ വൈഷമ്യത്തിന് പ്രതിവിധി കണ്ടെത്തുവാന്‍ കഴിയും. അതിനായി അനുവര്‍ത്തിക്കേണ്ട ചില ചികിത്സാരീതികളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

ചെറുനാരങ്ങ

ശക്തിയേറിയ നിരോക്‌സീകാരിയും വെളുപ്പിക്കാന്‍ കഴിവുള്ളതുമായ നാരങ്ങ പുതിയ ചര്‍മ്മകോശങ്ങള്‍ ഉണ്ടാകുവാന്‍ സഹായിക്കും. ഇരുണ്ട നിറമുള്ള കൈമുട്ടുകളെയും കാല്‍മുട്ടുകളെയും നിര്‍മ്മലമാക്കുവാന്‍വേണ്ടി ചെറുനാരങ്ങയെ രണ്ടായി മുറിച്ചെടുത്തശേഷം പകുതിഭാഗം എടുത്ത് മുട്ടുകളില്‍ ഉരസുക. അതോടൊപ്പം തന്നെ അതിനെ ഞെക്കി പിഴിഞ്ഞുകൊണ്ടിരിക്കുകയും വേണം. ഇങ്ങനെ ചെയ്ത് 20 മിനിറ്റുകള്‍ക്ക് ശേഷം ഇളം ചൂടുവെള്ളംകൊണ്ട് കഴുകുക. മറ്റൊരു രീതിയിലും ചെറുനാരങ്ങയെ ഉപയോഗിക്കാം. ഒരു കരണ്ടി തേനും അതേ അളവിന് നാരങ്ങാനീരുംഎടുത്ത് കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതത്തെ കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക.

പയറു പൊടിയും നാരങ്ങാനീരും കൂട്ടിക്കുഴച്ച്‌ കുഴമ്പു രൂപത്തിലാക്കുക. നല്ലവണ്ണം കുഴമ്പായിക്കഴിയുമ്പോള്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിപ്പിടിക്കുന്നതുവരെ അങ്ങനെ നിലനിറുത്തുക. അതിനുശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. ചെറുനാരങ്ങ ഉപയോഗിച്ചുള്ള ഗൃഹവൈദ്യം അനുവര്‍ത്തിക്കുമ്പോള്‍ കുറഞ്ഞത് മൂന്ന്മണിക്കൂറെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Related image

വെളിച്ചെണ്ണ

ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം പ്രാധാന്യമുള്ളതാണ് വെളിച്ചെണ്ണ. ജീവകം ഇ. അടങ്ങിയിട്ടുള്ള വെളിച്ചെണ്ണ ചര്‍മ്മത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള നിറം ഒരുപോലെയാകുവാന്‍ സഹായിക്കും. ഇരുണ്ട ഭാഗങ്ങളെ വെളുപ്പിക്കുന്നതിന് പുറമെ കേടായതും കരുവാളിച്ചതുമായ ചര്‍മ്മത്തെ നവീകരിക്കുകയും ചെയ്യും. കുളിച്ചതിനുശേഷം മുട്ടുകളില്‍ വെളിച്ചെണ്ണ പുരട്ടി 3 മിനിറ്റോളം തിരുമ്മുക. ദിവസത്തില്‍ പലപ്രാവശ്യം ഇങ്ങനെ ചെയ്യുക. അതുപോലെ തന്നെ ഒരു കരണ്ടി വെളിച്ചെണ്ണയില്‍ അരകരണ്ടി നാരങ്ങാനീര് കലര്‍ത്തിയശേഷം ആ മിശ്രിതത്തെ കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിച്ചിട്ട് ഇരുപത് മിനിറ്റുനേരം അങ്ങനെ നിലനിറുത്തുക.

അക്രോട്ടണ്ടിയുടെ പൊടിയും (walnut powder) വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുന്നതും ഇരുണ്ടനിറം മാറുന്നതിന് സഹായിക്കും. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്യുക.

തൈര്

ചര്‍മ്മത്തെ വെളുപ്പിക്കുവാന്‍ സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് തൈര്.വൃത്തിയാക്കുകയും ഈര്‍പ്പഹരിതമാക്കുകയും ചെയ്യുന്നതിന് പുറമെ, ചര്‍മ്മകാന്തിയും പ്രദാനം ചെയ്യുന്നു. ഒരു കരണ്ടി തൈരും അതേ അളവിന് വെളുത്തവിനാഗിരിയും എടുത്ത് കൂട്ടിക്കലര്‍ത്തിയശേഷം കൈകാല്‍ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുക. നന്നായി ഉണങ്ങിപ്പിടിച്ചു എന്നാകുമ്പോള്‍ ഇളംചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. തുടര്‍ന്ന് ഏതെങ്കിലും ഈര്‍പ്പദായക ലായനിപുരട്ടുക.

രണ്ട് കരണ്ടി പയറുപൊടിയും ഒരു കരണ്ടി തൈരും ചേര്‍ത്ത് കുഴമ്പാക്കിയശേഷം അതിനെ മുട്ടുകളില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ പ്രയോജനകരമാണ്. 20 മിനിറ്റ് കഴിയുമ്പോള്‍ നനഞ്ഞ വിരലുകള്‍കൊണ്ട് മെല്ലെതേച്ചിളക്കുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button