Latest NewsKeralaIndia

വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റിയെന്നാരോപിച്ച്‌ വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നസംഭവം, പ്രതിയെ പിടിക്കാനാവാതെ പോലീസ്

വർക്കല: രണ്ടു ദിവസം മുൻപ് മോഷണക്കുറ്റം ആരോപിച്ച്‌ വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നുസംഭവത്തില്‍ പ്രതിയായ മാന്തറ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെ പിടികൂടാനാവാതെ പോലീസ്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. വാഹനത്തില്‍ നിന്ന് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ച്‌ വര്‍ക്കല മാന്തറ കുഴക്കായ് ചരിവിള വീട്ടില്‍ അനന്തുമോഹന്‍(24)നെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവമാണ് കേരളത്തില്‍ പോലും ചര്‍ച്ചയാവാതെ പോയത്.

അനന്തുവിനെ രാത്രിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷണം സംബന്ധിച്ച്‌ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ ഇയാളുടെ തലക്കടിക്കുകയുമായിരുന്നു. പ്രതിയായ മുഹമ്മദ് അബ്ദുള്ളയും അനന്തുമോഹനും അയല്‍ക്കാരായിരുന്നു. അനന്തു മുഹമ്മദിന്റെ വാഹനത്തില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചു എന്നാരോപിച്ച്‌ തര്‍ക്കവും സംഘട്ടനവും ഉണ്ടായി. മോഷണക്കുറ്റം അനന്തു നിഷേധിച്ചെങ്കിലും ഇയാളെ പ്രതി മര്‍ദ്ദിക്കുകയായിരുന്നു. മരക്കമ്പ് കൊണ്ട് അനന്തുവിന്റെ തലക്കടിയേറ്റുവെന്നും ഇതാണ് മരണകാരണമെന്നും പോലീസ് പറയുന്നു.

മുഹമ്മദിനെ കൂടാതെ മറ്റാരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. അനന്തുവിനെ അവസാനമായി ഫോണ്‍ ചെയ്ത റഫീഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുന്നു. മുഹമ്മദ് അബ്ദുള്ള ഒളിവിലാണ്. പ്രതിക്കെതിരെ ഇതിന് മുൻപും പല കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് അയിരൂര്‍ എസ് ഐ പറയുന്നു.

വേടര്‍സമുദായാംഗമായ അനന്തുവിന് കൂലിപ്പണിയായിരുന്നു. ഇടക്ക് ചെണ്ടകൊട്ടാനും പോവുമായിരുന്നു.വിശപ്പ് മാറ്റാന്‍ മോഷ്ടിച്ച മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത് വലിയ വാര്‍ത്തയായിരുന്നു. അതിന് സമാനമായ അവസ്ഥയാണ് വര്‍ക്കലയിലും നടന്നത്.

shortlink

Post Your Comments


Back to top button